മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും, 51അംഗ സ്വാഗതസംഘ കമ്മറ്റിയും രൂപീകരിച്ചു. കലവറ റെസ്റ്റോറന്റ്ൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അജി പി ജോയ് സ്വാഗതവും, പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷതയും വഹിച്ചു.
ജനുവരി രണ്ടിന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുന്ന പ്രോഗ്രാമിന് നാട്ടിൽ നിന്ന് ഉള്ള പ്രഗൽഭരായ കലാകാരന്മാരും പങ്കെടുക്കുമെന്ന് രക്ഷാധികാരി അജിത്ത് കണ്ണൂർ അറിയിച്ചു.
സ്വാഗതസംഘം ചെയർമാനായി സുധീർ തിരുനിലത്ത്, രക്ഷാധികാരികളായി ജേക്കബ് തേക്കുതോട്, എബി തോമസ്, ജമാൽ കുറ്റിക്കാട്ടിൽ. വൈസ് ചെയർമാനായി- സലാം മമ്പാട്ടുമൂല.
ജനറൽ കൺവീനർ- ജ്യോതിഷ് പണിക്കർ, ജോയിൻ കൺവീനർ- തോമസ് ഫിലിപ്പ്. പ്രോഗ്രാം കൺവീനർ- സുമി, മിഥുൻ. പ്രോഗ്രാം കോഡിനേറ്റേഴ്സ്- സുനീഷ്, അൻവർ നിലമ്പൂർ, മോൻസി ബാബു,
അശ്വതി ,ബബിന. റിസപ്ഷൻ കമ്മറ്റി- മണിക്കുട്ടൻ, സയ്ദ് ഹനീഫ്,ജയേഷ്, സുനിൽ, ശിവാംബിക, അനിത. വളണ്ടിയർ കമ്മിറ്റി- അഖിൽ, സമീർ ഷറഫ്. ഫിനാൻസ് കമ്മിറ്റി- ഷാജി പുതുക്കുടി, പവിത്രൻ വടകര, അമ്പിളി,
ഫുഡ് കമ്മിറ്റി - സുജിത്ത്, രജീഷ്, ഷബീബ് , പ്രഹ്ലാദൻ. മീഡിയ കോഡിനേറ്റർ - അബ്ദുൽ മൻഷീർ എന്നിവരെ തെരഞ്ഞെടുത്തു. ട്രെഷറർ ഷാജി പുതുക്കുടി നന്ദി രേഖപെടുത്തി.