ബഹറിൻ മീഡിയ സിറ്റിയിൽ  വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി  സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു . പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. വിശദാംശങ്ങളിലേക്ക്..

New Update
e8a4bfd1-9e01-411a-acba-6e33567ed5ef.jpeg

ബഹറിൻ: ഹൃദയ വിശുദ്ധിക്ക് വേണ്ടിയുള്ള വ്രതനുഷ്ഠാനങ്ങളുടെ പൂക്കാലമായ ഈ വർഷത്തെ പരിശുദ്ധ റമദാൻ മാസം  സമുചിതമായി ആചരിക്കുവാൻ  ബഹറിൻ മീഡിയ സിറ്റി തയ്യാറെടുക്കുന്നു.  റമദാൻ പുണ്യ മാസത്തിൽ ജാതിമതഭേദമന്യേ ക്രിസ്ത്യാനിയും ഹൈന്ദവനും മുസൽമാനോടൊപ്പം മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന സമൂഹം നോമ്പുതുറകൾക്ക് ബഹറിൻ മീഡിയ സിറ്റിയിലും അവസരം ഒരുക്കുന്നു.

Advertisment

പരിശുദ്ധ റമദാനിലെ പുണ്യ മാസത്തിൽ സഹിഷ്ണുത മനോഭാവത്തിൽ നല്ല ചിന്തകളിലൂടെ പങ്കുവക്കലിലൂടെ സാഹോദര്യവും സഹവർത്തിത്വവും ഉണർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി  ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം  ബഹറിൻ മീഡിയ സിറ്റിയിൽ വച്ച്  വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി  സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന്  ചെയർമാനും മാനേജിംഗ്  ഡയറക്ടറുമായ  ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി  സാമൂഹിക പ്രവർത്തകൻ  സയ്യദ്  ഹനീഫ  ചെയർമാനായി,  ഡോക്ടർ പി വി ചെറിയാന്റെ  രക്ഷാകർതൃത്വത്തിൽ  വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ  ബാബു,  അജിത് കുമാർ,  അജി പി ജോയ്  എന്നിവർ വൈസ് ചെയർമാൻമാരായും,  അൻവർ നിലമ്പൂർ ജനറൽ കൺവീനറായും  പ്രവർത്തിക്കും.

Advertisment