Advertisment

എം.ടിയുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം: കെ.പി.എഫ് ബഹ്റൈൻ

author-image
ബഷീര്‍ അമ്പലായി
Updated On
New Update
G

മനാമ: മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. 

Advertisment

സാഹിത്യവും സിനിമയും നാടകവും പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. 

നിരവധി പുരസ്ക്കാരങ്ങൾ നൽകി രാജ്യം ആദരിച്ച എം ടി മലയാള സാഹിത്യത്തിൻ്റെ അഭിമാനമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും നാടിൻ്റെ ദുഖത്തിൽ കെ.പി. എഫ് അനുശോചനം രേഖപ്പെടുത്തുന്നതായും രക്ഷാധി കാരി സുധീർ തിരുന്നിലത്ത്, വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ്, എക്സിക്യുട്ടീവ് മെമ്പർ സജിത്ത് വെള്ളി കുളങ്ങര എന്നിവർ അനുശോചന യോഗത്തിൽ കൂട്ടിച്ചേർത്തു സംസാരിച്ചു. 

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങിൻ്റെ നിര്യാണത്തിലും കെ.പി എഫ് അനുശോചനം അറിയിച്ചു. എക്സിക്യുട്ടീവ് മെമ്പർമാരും കുടുംബാംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.

Advertisment