/sathyam/media/media_files/pzm7pEhJ2w0afseLh7rZ.jpg)
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന " വൗ മോം “ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിന് ജനുവരി 9 വ്യാഴാഴ്ച തുടക്കമാകും.
രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഹ്രസ്വ രംഗാവിഷ്കാരത്തോടെ ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുൻ നിയമസഭാംഗവും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജ്ജ് നിർവ്വഹിക്കും.
/sathyam/media/media_files/2025/01/08/h397TqxSkRW4jxrPuCqQ.jpg)
അമ്മമാരുടെയും കുട്ടികളുടെയും ഹൃദയ ബന്ധവും, സ്നേഹബന്ധവും ശക്തിപ്പെടുത്തുന്നതിനും, അവരുടെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സര പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതാ വേദി പ്രസിഡൻ്റ് മോഹിനി തോമസ്സും സെക്രട്ടറി ജയ രവികുമാറും അറിയിച്ചു.
ജനുവരി 11, 16, 23, 25, 31 തീയതികളിൽ വിവിധ റൗണ്ടുകളായാണ് മത്സരം. ഓരോ റൗണ്ടിലും കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനത്തിൻ്റെ അടിസ്ഥനത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണ്ണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെ തെരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
ജാനുവരി 31 ന് രാത്രി 8 മണിക്ക് ഗ്രാൻ്റ് ഫിനാലെയിൽ വിജയികളുടെ കിരീടധാരണവും സമ്മാനവിതരണവും നടക്കും.
ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരവും എഴുത്തുകാരിയുമായ ഗായത്രി അരുൺ മുഖ്യാതിഥിയായി പങ്കെടുക്കും.
മത്സരത്തിനു മുന്നോടിയായി പങ്കെടുക്കുന്നവർക്ക്, കൂടുതൽ ആത്മവിശ്വാസവും, ആശയങ്ങളും നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രാഗൽഭ്യമുള്ളവരുടെ നേതൃത്വത്തിൽ പരിശീലനവും സംഘടിപ്പിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: നിമ്മി റോഷൻ 32052047, വിജിന സന്തോഷ് 3911522.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us