മനാമ: മലയാളത്തിന്‍റെ ഭാവ ഗായകന്‍ പി.ജയചന്ദ്രന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചന യോഗം സംഘടിപ്പിച്ചു.
പ്രസിഡണ്ട് എഫ്.എം. ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ അനുശോചന പ്രഭാഷണം നടത്തി.
ഗോപേഷ്, ജൈസണ്‍, പ്രദീപ്, ഹരി, വിപിന്‍, വിഷ്ണു, വൈശാഖ്, ബിപിന്‍, അരുണ്‍തൈക്കാട്ടില്‍, ഭവിത് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും ട്രഷറര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു.