ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉന്നത വിജയം നേടിയ ആതിര സൂസൻ സാബുവിനെ അനുമോദിച്ചു ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി

New Update
V

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉന്നത വിജയം നേടിയ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ട്രഷററും പിറവം സ്വദേശിയുമായ അമിക്കരയിൽ സാബു പൗലോസിന്റെയും ഷൈനിയുടെയും മകൾ ആതിര സൂസൻ സാബുവിനെ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ക്യാമ്പ്ഫയര്‍ ഫീസ്റ്റ'യിൽ വച്ച് അനുമോദിച്ചു. 

Advertisment

ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞ അനുമോദന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി ആതിര സൂസൻ സാബുവിന് മൊമെന്റോ നൽകി.

 പ്രോഗ്രാം കൺവീനർ സജു കുറ്റിക്കാട്ട് നന്ദി പറഞ്ഞ പരിപാടിയിൽ ദേശിയ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി ഭാരവാഹികളും ആശംസ അറിയിച്ചു സംസാരിച്ചു.

 

Advertisment