ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരിമാർക്ക് സ്വീകരണവും യാത്രയയപ്പും നൽകി

New Update
a

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിക്ക് സ്വീകരണവും, കഴിഞ്ഞ രണ്ട് വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന് യാത്ര അയപ്പും ഇടവക നൽകി.

Advertisment

ഇടവക വൈസ് പ്രസിഡന്റ്  ബെന്നി പി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ   ഐ. സി. ആർ. എഫ്. ചെയർമാൻ വി. കെ. തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. 

റവ. ഫാ. ജേക്കബ് കല്ലുവിള (വികാർ, മലങ്കര കാത്തലിക് ചർച്ച് ), റവ. ഫാ. അനൂപ് കെ. സാം ( വികാർ, സി. എസ്. ഐ. സൗത്ത് കേരള ഡായോസിസ് ), റവ. ഫാ. മാത്യു ഡേവിഡ് (വികാർ, സി. എസ്. ഐ. മലയാളി പാരീഷ് ),  റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ (വികാർ, സെന്റ് ഗ്രീഗറിയോസ് ക്നാനായ ചർച്ച് ), 

ഡീക്കൻ മാത്യൂസ് ചെറിയാൻ, ഭക്ത സംഘടനാ ഭാരവാഹികളായ ചാണ്ടി ജോഷ്വാ (സണ്ടേ സ്കൂൾ ), ജിൻസ് പി. ജിമ്മി ( യൂത്ത് അസോസിയേഷൻ), ജോജി സൂസൻ മാണി (വനിതാ സമാജം ),  മനു തോമസ് (സോഷ്യൽ സർവീസ് ലീഗ് ),  അൻസാ ബിനോയ്‌ (മെഡിക്കൽ വിങ് ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിയും, റവ. ഫാ. ജോൺസ് ജോൺസൺ അച്ചനും ആശംസകൾക്കും, അനുമോദനങ്ങൾക്കും മറുപടി പ്രസംഗം നടത്തി. ഇടവക സെക്രട്ടറി മനോഷ് കോര സ്വാഗതവും, ട്രസ്റ്റി ജെൻസൺ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment