New Update
/sathyam/media/media_files/2025/02/27/6QeJjB1mCRMxgkCPkfvG.jpeg)
മനാമ: ബഹ്റൈനിൽ അതി ശൈത്യവും ശീതകാറ്റും. റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലും,ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് രാജ്യത്ത് ഏറ്റവും കൂടിയ തണുപ്പായ 15 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
Advertisment
അതി ശൈത്യം തുടരുന്നതിനൊപ്പം വീശുന്ന ശീതകാറ്റിനെതിരെ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.
പൗരന്മാരോടും താമസക്കാരോടും ഔദ്യോ​ഗിക പോർട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ്, ബഹ്റൈൻ സർവ്വകലാശാല, ദുറാത് അൽ ബഹ്റൈൻ, സിത്ര, ആലി, ബുദയ്യ എന്നിവിടങ്ങളിൽ ശീത കാറ്റിന്റെ ശക്തി കൂടുതലാണ്. ഇവിടങ്ങളിൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us