മനാമ: ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ തൂബ്ലി ഹലയ്യ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ കിറ്റുകളും സമൂഹ നോമ്പ് തുറയും ശനിയാഴ്ച തുടക്കം കുറിക്കും.
മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഐ.ഒ.സിയുടെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പിൽ ഇഫ്താറും നോമ്പ് തുറയും.
വിവിധ സംസ്ഥാന ചാപ്റ്ററിൻ്റെ കീഴിൽ എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലിയിലെ ഹലയ്യ പ്രിയദർശിനി ഹാളിൽ തുടക്കം കുറിക്കുമെന്ന് ഐ.ഒ.സി കേരള ചാപ്റ്റർ അറിയിച്ചു.
പരിപാടികളിൽ ഐ.ഒ.സിയുടെ ബഹ്റൈനിലെ വിവിധ സംസ്ഥാന പ്രതിനിധികളും സെൻട്രൽ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.