കൊല്ലം മുകത്തലയിൽ തോമസ് ജോണിൻ്റെ പത്നി റോസമ്മ തോമസ് ബഹ്റൈനിൽ നിര്യാതയായി

New Update
a

മനാമ: കൊല്ലം  മുകത്തലയിൽ തോമസ് ജോണിൻ്റെ പത്നി റോസമ്മ തോമസ് (67) നിര്യാതയായി. ഹൃദയാഘാതം മൂലം ബഹറിനിലായിരുന്നു അന്ത്യം. 

Advertisment

മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് ബഹ്റിൻ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിലെ പ്രാർത്ഥനകൾക്കു ശേഷം  കേരളത്തിലേക്ക് കൊണ്ടുവരും. 

മാർച്ച് 14 വെള്ളിയാഴ്ച, മുകത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംസ്കാരം.

ഏതാനും മാസങ്ങളായി മകൾ സിജി തോമസ്, മരുമകൻ പോൾ അഹലി (യുനൈറ്റഡ് ബാങ്ക്) എന്നിവരോടൊപ്പം ബഹ്‌റൈനിൽ താമസിച്ചു വരികയായിരുന്നു റോസമ്മ.