മനാമ: ബഹ്‌റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) ന്റെ ഈ വർഷത്തെ ഇഫ്താർ കിറ്റ് സിത്ര ലേബർ ക്യാമ്പിൽ വിതരണം ചെയ്തു.
പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ് ന്റെ നേതൃത്വത്തിൽ ചേർന്ന ഫുഡ് കിറ്റ് വിതരണത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് ഡെന്നി ജെയിംസ്, ജോയിന്റ് സെക്രട്ടറി സുജിത് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ളോടി ജോഷി, സുനിൽ രാജ്, ഐസക്, അഗസ്റ്റിൻ, രഞ്ജിത്ത്, ജിജേഷ് എന്നിവർ പങ്കെടുത്തു.