ബഹറിനിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update
a

മനാമ: ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു.

Advertisment

സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോർഡിനേറ്റർ അനിൽ കുമാർ, അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പർമാരും കുടുംബാംഗങ്ങളും  ചടങ്ങിൽ പങ്കെടുത്തു.

ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെ ഉദാഹരണമായും മാറി. മെമ്പർമാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും  ഈ ആഘോഷത്തെ കൂടുതൽ പ്രഭാവിതമാക്കി.

Advertisment