മനാമ: സകല പിന്തിരിപ്പന്‍ ശക്തികളുടെയും എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് ലോകം മുഴുവനുള്ള തിയേറ്ററുകളില്‍ നിറഞ്ഞോടി വെറും 15 ദിവസങ്ങള്‍ക്കുള്ളില്‍ 250 കോടി ക്ലബ്ബില്‍ കയറിയ മലയാളത്തിലെ ആദ്യ സിനിമ എന്ന രീതിയിലും, ഇന്‍ഡസ്ട്രി ഹിറ്റെന്ന പേരിലും, ഇത് വരെയുള്ള സകല ഹിറ്റ് ചരിത്രങ്ങളും തിരുത്തി കുറിച്ച മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്റെ വിജയം ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആഘോഷപൂര്‍വ്വം കൊണ്ടാടി.
കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷയോഗം പ്രസിഡണ്ട് എഫ്.എം ഫൈസല്‍ ഉത്ഘാടനം ചെയ്തു. പ്രമുഖ സീരിയല്‍, സിനിമാ നടന്‍ ഗോപകുമാര്‍ മുഖ്യ അതിഥി ആയിരുന്നു.
ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക ജിബിജോണ്‍വര്‍ഗീസ്, ബഹ്റൈനിലെ പ്രമുഖ ഈവന്‍റ് ഗ്രൂപ്പ് ഡിജിറ്റല്‍ ഡൈനോ പ്രതിനിധി യഥു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ നെയ്യാര്‍ നന്ദിയും പറഞ്ഞു.
അംഗങ്ങള്‍ കേക്ക് മുറിച്ച് കൊണ്ട് ആരംഭിച്ച ആഘോഷ പരിപാടികളില്‍ ബഹ്റൈര്‍ ജ്വാല മ്യൂസിക് ഗ്രൂപ്പിന്‍റെ നേത്യത്വത്തില്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടികളും ലാല്‍ കെയേഴ്സ് അംഗങ്ങളുടെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തപരിപാടികളും കാണികളില്‍ ആവേശമുയര്‍ത്തി.
ലാല്‍കെയേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെയ്സണ്‍, വിപിന്‍ രവീന്ദ്രന്‍, പദീപ്, അരുണ്‍തൈകാട്ടില്‍, ബിപിന്‍ വാഴപ്പള്ളി, നിധിന്‍തന്‍പി, ഹരി, വിഷ്ണുവിജയന്‍, ബേസില്‍, വൈശാഖ്, അഖില്‍, നന്ദന്‍, കിരീടം ഉണ്ണി, ഷാന്‍, തോമസ് എന്നിവര്‍ നേത്യത്വം നല്‍കി.