മലയാളി പ്രവാസികൾക്ക് ആശ്വാസം. ബഹ്റൈൻ - കൊച്ചി സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

New Update
Indigo

മനാമ: ബഹ്റൈൻ-കൊച്ചി സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് ഇൻഡിഗോയുടെ ഈ സർവീസുകൾ.

Advertisment

ജൂൺ 15ന് ആരംഭിച്ച സർവീസ് സെപ്തംബർ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി - ബഹ്റൈൻ റൂട്ടിലും ഒരോ സർവീസ് വീതമുണ്ടാകും. 


ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്കൂൾ അവധി കാലയളവിലെയും ബലി പെരുന്നാൾ സീസണിലെയും യാത്രക്ക് ഈ സർവീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്. 


നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സർവിസ് ഏപ്രിൽ ആറ് മുതൽ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. 

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചി‍യിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

 

Advertisment