മനാമ: ബഹ്റൈനില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചു. രാജ്യത്തെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രമാണ് വാട്ടർ ടാക്‌സി. മനാമയ്ക്കും മുഹറഖിനും ഇടയിലാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തുക.
ഈസ്റ്റ് കോസ്റ്റ് കോര്‍ണിഷ്, സാദ മറീന, ദി അവന്യൂസ്-ബഹ്റൈന്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേ, ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ ഹൗസ്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി എന്നീ ആറ് സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാവുക.
/sathyam/media/media_files/2025/04/28/header-photo-template-5-211121.png)
പൂർണമായും രാജ്യത്തിനകത്ത് നിർമ്മിച്ച ആധുനിക എയർകണ്ടീഷൻ ബോട്ടുകൾക്ക് ഓരോ യാത്രയ്ക്കും പരമാവധി 28 യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് വാട്ടര്‍ ടാക്‌സിക്ക്.
യാത്രക്കാര്‍ക്ക് പാനീയങ്ങള്‍, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളുള്ള മസാർ അപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ബഹ്‌റൈൻ ബേയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ ഉന്നത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു.