/sathyam/media/media_files/2025/05/25/KSWWnrNTHANdpUf5sgOG.jpg)
മനാമ : ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ, വനിത വേദി എക്സിക്യൂട്ടീവ് അംഗം അനിത ഡേവിഡിന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, ഐ.വൈ.സി.സി വനിത വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗത്തിൽ വനിത വേദി കോഡിനേറ്റർ മുബീൻ മൻഷീർ അധ്യക്ഷത വഹിച്ചു. സഹ കോഡിനേറ്റർ മിനി ജോൺസൻ സ്വാഗതം ആശംസിച്ചു.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. അനിത ഡേവിഡ് സംഘടനക്ക് നൽകിയ സാമൂഹിക, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വളരെ വിലമതിക്കുന്നതാണെന്നും, അത് എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറയുകയും ഇവർക്കുള്ള മൊമെന്റോ കൈമാറുകയും ചെയ്തു.
ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്‌മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ് ജസീൽ ആശംസകൾ നേർന്നു സംസാരിച്ചു.