/sathyam/media/media_files/2025/06/16/DfqHBcocsYzyZ02RljzB.jpg)
മനാമ: ബഹ്റൈനിൽ ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് രാജ്യവ്യാപകമായി സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്നൊരുക്കം ശക്തമാക്കുന്നത്.
അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാ​ഗമായി രാവിലെ 9 മണിക്കായിരിക്കും എല്ലാ ​ഗവർണറേറ്റുകളിലും ദേശീയ സൈറൺ സംവിധാനത്തിന്റെ പരിശോധന നടക്കുക.
സൈറൺ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് നടപടി.
അതേസമയം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഇന്ന് പുലർച്ചെ ബഹ്റൈന്റെ ആകാശത്തും ദൃശ്യമായിരുന്നു. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത മിസൈൽ ആണ് ബഹറിനിലൂടെ കടന്നു പോയത്.
ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ സ​ന്ദ​ർ​ശ​ക​രോ ആ​യ ബ​ഹ്​റൈ​ൻ പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ +973 17227555 എ​ന്ന 24 മ​ണി​ക്കൂ​ർ ഹോ​ട്ട്​ലൈ​ൻ വ​ഴി ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ഫോ​ളോ അ​പ് സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സം​ഘ​ർ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​ഹ്​റൈ​ൻ പൗ​ര​ന്മാ​രു​ടെ യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.