New Update
/sathyam/media/media_files/2025/06/19/us-embbassy-alert-2025-06-19-01-29-43.jpg)
മനാമ: ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എസ് എംബസി യുഎസ് എംബസി. ഇറാൻ - ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
Advertisment
വ്യോമാതിർത്തി അടച്ചിടാൻ സാധ്യതയുള്ളതിനാൽ വിമാന സർവീസുകൾ റദ്ദാക്കാനും യാത്രാ അസൗകര്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷാ മുന്നറിയിപ്പുകൾ പരി​ഗണിക്കണമെന്നും അറിയിപ്പുണ്ട്.
അതേസമയം ബഹ്‌റൈൻ യുഎസ് എംബസിയിലെ ജീവനക്കാരുടെയും പ്രവർത്തനങ്ങളുടെയും കാര്യത്തിൽ മാറ്റമുണ്ടാവില്ല, കോൺസുലാർ സേവനങ്ങൾ സാധാരണപോലെ തുടരുമെന്നും അറിയിച്ചു.