ബഹ്റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2025" പോസ്റ്റർ പ്രകാശനം ചെയ്തു

New Update
a6e581e2-7b74-4c97-a1d3-d9c824066511

മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "ഓണാരവം 2025" ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 

Advertisment

ഉം അൽ ഹസം ടെറസ് ഗാർഡൻ റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള,  ട്രഷറർ സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ്‌ മോൻസി ബാബു എന്നിവർ പങ്കെടുത്തു.

ഓണാരവം കൺവീനർമാരായ റോബിൻ ജോർജ്, ജെയ്സൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വർഗീസ് മോടിയിൽ, വിനീത്, അനിൽ രാഘവൻ, അനിൽ, ബിബിൻ, അഞ്ജു വിഷ്ണു, ലയാ അനിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടുത്തിക്കൊണ്ട് സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അദാരി ഹാളിൽ വെച്ചാണ് ഓണാരവം 2025 അരങ്ങേറുന്നത്. പരിപാടിയുടെ കൂപ്പണുകൾക്കായി കൺവീനർമാരെ ബന്ധപ്പെടാവുന്നതാണ്.

റോബിൻ: 3949 7263, ജെയ്സൺ: 3502 9593 

Advertisment