/sathyam/media/media_files/2025/06/03/UNkpTyS8D4nS21E5vTfc.jpg)
മനാമ: സിത്താര കൃഷ്ണകുമാറും അഫ്സലും പ്രധാന അതിഥികളായെത്തും. മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സംഗീത പരിപാടി ‘വൈബ്സ് ഓഫ് ബഹ്റൈൻ’ ജൂൺ ഏഴിന് ക്രൗൺ പ്ലാസയിൽ അരങ്ങേറും.
സിനിമ, ആൽബം, സ്റ്റേജ് എന്നീ മേഖലകളിൽ വേറിട്ട സംഗീത ശൈലികൊണ്ട് ജനഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകൻ അഫ്സലും ശബ്ദ മാധുര്യം കൊണ്ട് കലാഹൃദയ ഭൂമികയിൽ പാട്ടിന്‍റെ പറുദീസ തീർത്ത ഗായിക സിത്താര കൃഷ്ണകുമാറും നയിക്കുന്ന സംഗീത മഹാ നിശക്കാണ് ബഹ്റൈൻ സാക്ഷിയാകാനൊരുങ്ങുന്നത്.
കൂടെ സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിലെ ഫൈനിലിസ്റ്റുകളായ അരവിന്ദ് ദിലീപ് നായർ, ബൽറാം, നന്ദ ജയദീപൻ, അനുശ്രീ അനിൽ കുമാർ എന്നിവരും കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ഗായകൻ കൗഷികും വേദിയെ ധന്യമാക്കും. അവതാരകനായി മലയാളികളുടെ പ്രിയപ്പെട്ട താരം മിഥുനും അനുകരണ കലയിൽ വേറിട്ട വൈഭവം തെളിയിച്ച അശ്വന്ത് അനിൽ കുമാറും പരിപാടിക്ക് മാറ്റുകൂട്ടാനെത്തുന്നുണ്ട്.
ബഹ്റൈൻ പ്രവാസികളുടെ കലാഹൃദയങ്ങളിൽ എക്കാലവും ഓർത്തിരിക്കാൻ ഗൾഫ് മാധ്യമം സമ്മാനിച്ച മനോഹര രാവുകളാണ് ഹാർമോണിയസ് കേരള, റൈനി നൈറ്റ്സ്, ബഹ്റൈൻ ബീറ്റ്സ്, മധുമയമായ് പാടാം എന്നീ വിശ്വരാവുകളുടെ തുടർച്ചയായാണ് ‘വൈബ്സ് ഓഫ് ബഹ്റൈനും’ എത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ platinumlist ൽ tickets.mefriend.com എന്ന ലിങ്ക് വഴി സ്വന്തമാക്കാവുന്നതാണ്.