ആകാശത്ത് അൽഭുതങ്ങൾ വിരിയിക്കുന്ന ബഹ്റൈൻ ഇൻ്റർനാഷനൽ എയർഷോ 2024 നവംബർ 13 മുതൽ 15 വരെ

New Update
44b0803b-b4a8-4815-b1d2-8f2641b24594

മ​നാ​മ: ആകാശത്ത് അൽഭുതങ്ങൾ വിരിയിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക. ബഹ്‌റൈൻ ഗതാഗത ടെലികമ‍്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ 2024 സംഘടിപ്പിക്കുന്നത്. 

Advertisment

ഹ​മ​ദ് രാ​ജാ​വി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​യ​ർ​ഷോ മു​ൻ വ​ർ​ഷ​​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ മി​ക​ച്ച​താ​യി​രി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ സു​പ്രീം ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷെയ്​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ബി52, ​എ​ഫ്35, ടൈ​ഫൂ​ൺ, എ​ഫ്16, മി​റാ​ഷ് 2000 എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തി​യ വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.8c25bb5e-bcec-4f51-8d5f-fbf4bca27a2a

സൗ​ദി ഹോ​ക്‌​സ്, ബോ​യി​ങ് വാ​ണി​ജ്യ വി​മാ​നം 787 ഡ്രീം​ലൈ​ന​ർ, വാ​ണി​ജ്യ, ബി​സി​ന​സ് ജെ​റ്റു​ക​ൾ, ച​ര​ക്ക്, ചെ​റു​വി​മാ​ന​ങ്ങ​ൾ അ​ട​ക്കം നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. 2010ൽ ​തു​ട​ങ്ങി​യ എ​യ​ർ​ഷോ 14 വ​ർ​ഷം തി​ക​യു​ക​യാ​ണ്. പൊ​തു-​സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 5000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത്ത​വ​ണ എ​യ​ർ​ഷോ​യി​ൽ പ​​ങ്കെ​ടു​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ 10 ദീ​നാ​ർ എ​ന്ന നി​ര​ക്കി​ൽ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ല​ഭ്യ​മാ​ണ്. 

അ​തേ​സ​മ​യം, കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​നോ​ദ മേ​ഖ​ല ടി​ക്ക​റ്റു​ക​ൾ അ​ഞ്ച് ദീ​നാ​റി​ന് ന​ൽ​കും. 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. 0c72ab7a-ef0a-47bc-8a54-accfe1959b2d

2010ലാണ് ബഹ്റൈനിൽ ആരംഭിച്ച എയർഷോ രണ്ടു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. ഈ വർഷം നവംബറിൽ ബഹിരാകാശ, പ്രതിരോധ മേഖലകളിലേക്ക് കൂടി എയർഷോ വെളിച്ചം വീശും. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളും അവരുടെ വ്യോമ ഗതാഗത സംരംഭങ്ങളുമടക്കം പ്രദർശിപ്പിക്കുന്ന എയർ ഷോയിൽ വിമാനങ്ങളുടെ വ്യാപാരങ്ങളടക്കം നടക്കും.

 

Advertisment