മനാമ: ബഹ്റൈനിലെ ഇന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ ആഘോഷച്ചടങ്ങുകളിലാണ് കിരീടാവകാശിയും സന്ദർശനം നടത്തിയത്.
പ്രമുഖ പ്രവാസി വ്യവസായിയും മലയാളിയുമായ പമ്പാ വാസൻ നായരുടെതടക്കമുള്ള വീടുകളിലാണ് അദ്ദേഹം എത്തിയത്. ദീപാവലി ആശംസകൾ അറിയിച്ച പ്രധാനമന്ത്രി ബഹറിന്റെ പുരോഗതിയിൽ ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളും അനുസ്മരിച്ചു.
/sathyam/media/media_files/634ZeS2Kkp5BukEtYZ1g.jpeg)
വിശിഷ്ടാതിഥിയായെത്തിയ പ്രധാന മന്ത്രി ക്ക് പ്രവാസി കുടുംബങ്ങൾ നന്ദിയും അറിയിച്ചു. രാജകുടുംബ അംഗങ്ങളും അമേരിക്ക, ഇറ്റലി, തായ്‌ലൻഡ്, ബ്രിട്ടൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡർമാരും ആഘോഷചടങ്ങുകളിൽ പങ്കെടുത്തു.