മനാമ: സെപ്റ്റംബർ15 ന് ഇന്ത്യൻ ക്ലബിൽ ബിഎഫ്സി ഓണം ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന ഓണം ഘോഷയാത്ര മത്സരത്തിൽ ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അസോസിയേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നയന മനോഹരമായ ഘോഷയാത്രയിൽ 50-ൽ പരം കലാകാരന്മാർ വേഷധാരികളായി. ഏറ്റവും നല്ല ക്യാരക്ടറിന് (തെയ്യം)വിബിൻ കൃഷ്ണയും ,ഏറ്റവും നല്ല അവതരണത്തിന് ഭാഗ്യരജും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന് വേണ്ടി നൈന മുഹമ്മദ് ഷാഫി, ഘോഷയാത്ര കമ്മിറ്റി ചേർന്ന് സമ്മാനം ഏറ്റു വാങ്ങി. മുന്നിൽ നിന്ന് നയിച്ച ശ്യാം രാമചന്ദ്രനും, പ്രശോഭും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.