New Update
/sathyam/media/media_files/CEMc3wuIsF4aLVXFYChS.jpeg)
മനാമ: അന്താരാഷ്ട്ര ഗോൾഫ് ടൂർണമെന്റ് ഫെബ്രുവരി ഒന്ന് മുതൽ ബഹ്‌റൈനിൽ നടക്കും. റോയൽ ഗോൾഫ് ക്ലബ്ബിൽ ഫെബ്രുവരി 1 മുതൽ 4 വരെയാണ് ടൂർണമെന്റ്. ഡിപി വേൾഡ് ഇന്റർനാഷണൽ ഗോൾഫ് ടൂറിന് ഹമദ് രാജാവ് രക്ഷാധികാരിയാകും.
Advertisment
26 രാജ്യങ്ങളിലായി 40-ലധികം ടൂർണമെന്റുകളാണ് സീസണിൽ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് മൊത്തം 148.5 മില്യൺ ഡോളറിന്റെ സമ്മാനത്തുകയാണ് ലഭിക്കുക.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഡി.പി വേൾഡ് ടൂറിന്റെ ചീഫ് എക്സിക്യൂട്ടിവ് കീത്ത് പെല്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ടൂർണമെന്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്.