മനാമ: ബഹ്റിനിലെ ഇന്ത്യൻ സ്കൂൾ പാരെന്റ്സ് ഫോറം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ഐ എസ് പി എഫ് ലോഗോ പ്രകാശനം ചെയ്തു. ISPF ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ മറ്റു ഭാരവാഹികളായ ചന്ദ്രബോസ്, ദീപക് മേനോൻ, പ്രവീഷ്, അനിൽ ഐസക്, ജൈഫെർ മദനി, എബ്രഹാം സാമുവേൽ, ഷാജി കാർത്തികേയൻ, പ്രമോദ് തുടങ്ങിയവർ ചേർന്നാണ് ISPF ലോഗോ പ്രകാശനം ചെയ്‌തത്.
ബഹറിനിലെ പ്രമുഖ സംഘടന പ്രതിനിധികളും ഒട്ടനവധി രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന എല്ലാ പ്രമുഖ മീഡിയ പ്രതിനിധികളും പങ്കെടുത്തു. ഡിസംബർ 8ന് എക്സിക്യൂട്ടീവ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ISPF നിലകൊള്ളുന്നത് ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണത്തിനും പക്ഷപാത രഹിതമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റു അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്കും ഗുണകരമായ പല പദ്ധതികളും ആവിഷ്‌കരിക്കുന്നതിനും വേണ്ടിയായിരിക്കും.
ഈ കാഴ്ചപ്പാടും ലക്ഷ്യവും മുൻനിർത്തി പ്രവർത്തിക്കാൻ ISPF കോർ കമ്മിറ്റി തീരുമാനിച്ചതായും ഇതിനോട് സഹകരിച്ചുകൊണ്ട് മുന്നിൽ നിന്നു പ്രവർത്തിക്കാൻ എല്ലാ രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
ലിൻസെൻ, നിബു തോമസ്, സുന്ദർ, റെജികുമാർ, ജയരാജ് കവിത പ്രേം, സുനിത എസ് കുമാർ, ഷെറിൻ, മൂസ ഹാജി, ബഷീർ അമ്പലായി, ജസ്റ്റിൻ രാജ്, ജയശങ്കർ, ഷെമിലി പി ജോൺ, നജീബ് കടലായി, മനോജ്, രാജേഷ്, റിതിൻ രാജ്, പങ്കജ്‌നാഭൻ, ബിജോയ്, അജേഷ്, സുനിൽ, ഹലീൽ, ഹക്കിം മിനേഷ് പ്രേം, സുബായ, പന്നീർ സെൽവം, കുമാർ തുടങ്ങിയവൾ പങ്കെടുത്തു.