മലബാർ എഫ് സി ബഹ്റൈൻ വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
Vbn

മനാമ: മലബാർ എഫ് സി ബഹ്റൈനിൻ്റെ കീഴിൽ മലബാർ മെഗാ കപ്പ് എന്ന പേരിൽ വെറ്ററൻസ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

Advertisment

ഒക്ടോബർ 19നും 20നും ആയി നടത്താൻ ഉദ്ദേശിക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകൾ മാറ്റുരയ്ക്കും. 40 വയസ്സിനു മുകളിൽ ഉള്ള കളിക്കാരുടെ കൂടെ 35 വയസ്സിനു മുകളിൽ ഉള്ള രണ്ട് കളിക്കാരെ കൂടെ ഉൾപ്പെടുത്താം എന്ന് ടൂർണെൻ്റ് കോർഡിനേറ്റർ തസ്‌ലിം തെന്നടൻ അറിയിച്ചു.

ഇന്ത്യൻ പ്രവാസികൾ ആയ അമച്ചർ, സെമി പ്രൊഫഷനൽ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെൻ്റിൽ രജിസ്റ്റർ ചെയ്യാൻ 34223949 എന്ന നമ്പറിൽ ബന്ധപ്പെടുക. ഹൃദയാഘാത മരണങ്ങളും മറ്റു മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളും പ്രവാസ ജീവിതത്തിൽ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്നതു കൂടി ആണ് ടൂർണ്ണമെൻ്റിൻ്റെ ലക്ഷ്യമെന്ന് കമ്മറ്റി അംഗമായ മുഹമ്മദ് ഫർഹാൻ അറിയിച്ചു. 

മറ്റു അംഗങ്ങളായ യാസർ അറഫാത്ത്, റിനോ സ്കറിയ, സംഷീർ പിലാക്കാടൻ, യാക്കൂബ് ടി കെ, അൻവർ, അഷ്റഫ്, കുമാർ, റബിൻ യാസർ എന്നിവർ സംസാരിച്ചു. കമ്മറ്റി അംഗം ഇഹ്സാൻ കലകപ്പാറ നന്ദി പറഞ്ഞു.

Advertisment