ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 5ന് ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
Hh

മനാമ: മൂന്നാമത് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന് ഒക്ടോബർ 5ന് തുടക്കമാകും. ബഹ്‌റൈൻ സിനിമ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 9 വരെ നീണ്ടുനിൽക്കും.

Advertisment

‘സിനിമാ നിർമ്മാണം എന്ന കലാരൂപത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

വാർത്താവിനിമയ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുള്ള അന്നു ഐമിയുടെ മേൽനോട്ടത്തിലാണ് മേള നടത്തപ്പെടുന്നത്. രാജ്യത്തെ യുവ പ്രതിഭകൾക്ക് അം​ഗീകാരം നൽകുക, ചലച്ചിത്ര മേളയുടെ ലോക ഭൂപടത്തിൽ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കലാപരമായ കൈമാറ്റങ്ങളും ധാരണകളും പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ ഉപകരിക്കുമെന്ന് വാർത്താവിനിമയ മന്ത്രി വ്യക്തമാക്കി.

Advertisment