നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

New Update
kollam pravasi

ബഹ്റൈന്‍: ബഹ്റൈനില്‍ വിസിറ്റിംഗ് വിസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു വിസ റിന്യൂ ചെയ്യാനും, താമസ സൗകര്യത്തിനും, ദൈനംദിന ആവശ്യങ്ങൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടിയ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശി സുധീറിന് നാട്ടിലേക്ക് തിരിച്ച് മടങ്ങാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.  

Advertisment

കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നാടണയാനായി വിമാന യാത്രാ ടിക്കറ്റും, കെ.പി.എ  മനാമ ഏരിയയുടെ സ്നേഹോപഹാരം കിറ്റും നൽകി.  

കെ.പി.എ ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ പ്രസിഡൻറ് ഷമീർ, സെക്രട്ടറി നിസ്സാം  എന്നിവർ സന്നിഹിതരായിരുന്നു.

Advertisment