ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/media_files/sAJuzITmH9u9X9oTJsqC.webp)
മനാമ: ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കി ഇന്ത്യൻ എംബസി.
Advertisment
‘EoIBh Connect’ എന്ന ആപ്പ് വഴിയാണ് പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നത്. നിയുക്ത അംബാസഡർ എച്ച്.ഇ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് ആപ്പ് അവതരിപ്പിച്ചത്.
ഇന്ത്യൻ എംബസിയിൽ നിന്നും IVS Global സേവനകേന്ദ്രത്തിൽ നിന്നുമുള്ള അപ്പോയ്ന്റ്മെന്റുകൾ അതിവേഗം ലഭിക്കുന്നതിന് ഈ ആപ്പ് സഹായകമാണെന്ന് അധികൃതർ അറിയിച്ചു.