മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായി ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടത്തി

New Update
912aea37-9abb-46a9-80e6-392c794a5803

ബഹ്‌റൈൻ : മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ (MASS) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായി ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ  നടത്തി. ഈ ആത്മീയ സംഗമം അമ്മയുടെ സന്ദേശങ്ങളായ സ്നേഹവും, കരുണയും, അഹങ്കാരരഹിതമായ സേവാഭാവവുമാണ് ജീവിതം എന്ന തിരിച്ചറിവ് എല്ലാവരിലും പകർന്നു നൽകാൻ സാധിച്ചു.

Advertisment

ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിൽ, പാറ്റ്രൺ   കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി   സതീഷ് കുമാർ, ഭജന കോഓർഡിനേറ്റർ  മനോജ് യു., കൂടാതെ   ചന്ദ്രൻ,   സുരേഷ്,   വിനയൻ,   സന്തോഷ്,   കേശവൻ നമ്പൂതിരി,  ജഗന്നാഥ്‌,  ഹരിമോഹൻ, ഷാജി  ശ്രീജിത്ത്‌, അനിത, വിനു, രാജൂ, വിനീത്  മറ്റ് കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു.


 പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭക്തി നിർഭരമായ ഭജൻസ്,സത്സംഗ്, എന്നിവ അതിമനോഹരമായി നടന്നു.  പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment