സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
40ee88a3-e2df-4211-ab46-ce448d065a0b

മനാമ: സൽമാനിയ കാനു ഗാർഡനിൽ  പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ  അവാർഡ് ജേതാവുമായ കെ.ജി ബാബുരാജൻ  മുഖ്യാതിഥി  ആയിരുന്നു, കെ. എസ്. സി. എ പ്രസിഡൻറ് രാജേഷ് നമ്പ്യാർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ് കുടുംബാംഗവുമായ  മിഥുൻ മോഹൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. 

Advertisment

0b6640fd-7196-4498-b8d9-b36bf9749d3e

ശ്രീനാരായണീയ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുകയും, വത്തിക്കാൻ ലൂയി പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുകയും, കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യ പ്രതിഭയായ ഡോക്ടർ പൽപ്പുവിന്റെ പേരിലുള്ള ഈ വർഷത്തെ ഡോക്ടർ. പൽപ്പു മെമ്മോറിയൽ അവാർഡ് ജേതാവുമായ, കെ.ജി ബാബുരാജിനെ സൊസൈറ്റി  ആദരിക്കുകയുണ്ടായി. 

6af155c0-4929-4ae3-bb8d-9e140dd5e427

ഈ വർഷത്തെ  ശിവഗിരി തീർത്ഥാടനത്തിന്റെ ആഘോഷ ചടങ്ങുകളിൽ  പങ്കെടുക്കുന്ന ജി. എസ്. എസ് ചെയർമാൻ സനീഷ് കൂറുമുള്ളിലിനേയും സംഘാംഗങ്ങളെയും  വിശിഷ്ടാതിഥി  രാജേഷ് നമ്പ്യാർ ഷാൾ അണിയിച്ച് സ്വീകരിക്കുകയും, മുഖ്യാതിഥി കെ. ജി ബാബുരാജൻ തീർത്ഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മപതാക കൈമാറുകയും ചെയ്തു. 

d42a278f-842d-48f5-8fa1-7630b3493418

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, ലേഡീസ് വിംഗ് സെക്രട്ടറി സിന്ധു റോയി ആശംസയും അറിയിച്ചു. ശ്രീജ സനീഷ് മുഖ്യ അവതാരക ആയ ചടങ്ങുകൾക്ക്  വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. മറ്റ് ഡയറക്ടർ അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.

Advertisment