New Update
/sathyam/media/media_files/2025/09/15/7dd80847-4b81-48f5-a638-1702adfd88f6-2025-09-15-16-37-56.jpg)
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓഗസ്റ്റ് 9ന് പിള്ളേരോണത്തിൽ തുടങ്ങി വിവിധ മത്സര ഇനങ്ങളോടുകൂടി ഒരു മാസത്തിലേറെ നീണ്ടുനിന്ന ജിഎസ്എസ് പൊന്നോണം 2025 ഓണാഘോഷങ്ങൾ കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി സമാപിച്ചു.
Advertisment
/filters:format(webp)/sathyam/media/media_files/2025/09/15/299cbda0-1dfb-44cb-8069-7efce66b48d4-2025-09-15-16-38-46.jpg)
കുടുംബാംഗങ്ങളും കുട്ടികളും കൂടാതെ, ബഹറിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
/filters:format(webp)/sathyam/media/media_files/2025/09/15/gss-ponnonam-2025-09-15-16-40-47.jpg)
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾ, കൺവീനർ ശിവകുമാർ GSS പൊന്നോണം 2025 ജനൽ കൺവീനർ വിനോദ് വിജയൻ കോഡിനേറ്റർ ശ്രീമതി. ബിസ്മിരാജ് എന്നിവർ നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us