/sathyam/media/media_files/2025/10/08/a218f3ea-524a-46bd-a3ad-1dd00816d6ac-2025-10-08-13-12-46.jpg)
മനാമ, ബഹ്‌റൈൻ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് 2025 ഒക്ടോബർ 2 ന് വിദ്യാരംഭ ദിനത്തിൽ അദ്‌ലിയയിലെ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങുകൾ ഗുരുദേവ ദർശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ മികവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമർപ്പിത സേവനം, അധ്യാപകരുടെ സമർപ്പണം എന്നിങ്ങനെ സാമൂഹിക സേവനത്തിന്റെയും ഐക്യത്തിന്റെയും ആഴമുള്ള സന്ദേശം പകർന്നു നൽകുന്നതായിരുന്നു.
അവാർഡ് ദാന ചടങ്ങുകൾ കേരള ഗവൺമെൻറ് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. യുവത്വത്തിന് പ്രചോദനമേകുന്ന അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം, “വിദ്യാഭ്യാസം ഒരു തൊഴിൽ മാർഗം മാത്രമല്ല, സമൂഹത്തിനെ കരുണയോടും സ്നേഹത്തോടും കൂടി ചേർത്തു പിടിക്കാനുള്ള ദൗത്യമാണെന്നുമുള്ള സന്ദേശം നൽകി .
GSS കുടുംബത്തിലെ 10th,12th ക്ലാസുകളിൽ വിജയിച്ച വിദ്യാർഥികൾക്കും, ബഹറിൻ ഐലൻഡ് ടോ പേഴ്സ് ആയ വിദ്യാർത്ഥികൾക്കും മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചത് ജി. എസ്. എസ് ന്റെ സമഗ്ര വിദ്യാഭ്യാസ കാഴ്ചപ്പാടുകളെയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനത്തിന്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിച്ചു.
അധ്യാപകരുടെ സമർപ്പിത സേവനത്തിനും, കുട്ടികളുടെ മികച്ച വിജയത്തിനായും പ്രയത്നിക്കുന്ന ജി.എസ്സ്.എസ്സ് കുടുംബത്തിലെ മറ്റ് അധ്യാപകരെയും, ജി.എസ്സ്.എസ്സ് മലയാളം പാഠശാലയിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനവും കുട്ടികളുടെ നന്മയ്ക്കായി സമർപ്പിതമായി പ്രവർത്തിക്കുന്നതിന്റെയും ഭാഗമായി, പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പ്രത്യേകമായി ആദരിക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് മുഖ്യ അഥിതി ഡോ. രാജു നാരായണ സ്വാമി ഐ എ എസ്സിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി. ജി എസ് എസ് ചെയർമാൻ, സനീഷ് കൂറുമുള്ളിൽ സ്കൂളിനുള്ള പ്രശസ്തിപത്രവും സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. പളനി സ്വാമി, സെക്രട്ടറി ശ്രീ രാജപാണ്ഡ്യൻ മറ്റു ഐ. എസ്. ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ ചെയർമാൻമാരായ ശ്രീ പ്രിൻസ് നടരാജൻ, ശ്രീ. എബ്രഹാം ജോൺ എന്നിവർ സന്നിഹിതരായിരിന്നു.
ചടങ്ങിൽ ജി എസ് എസ് ന്റെ പുതിയ ചാരിറ്റി പദ്ധതി ‘ഗുരു കാരുണ്യ സ്പർശം’ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം, ഡോ. രാജു നാരായണ സ്വാമി ഐ എ എസ് ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തിൻറെ രക്ഷാധികാരിയും പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ജി എസ് എസ് ഗുരുസ്മൃതി അവാർഡ് 2024 ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. കെ.ജി. ബാബുരാജന് നൽകി നിർവഹിച്ചു.
അഡ്വ. ബിനു മണ്ണിൽ വർഗീസ്, ശ്രീ കെ.ജി. ബാബുരാജൻ എന്നിവർ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ പ്രശംസിച്ച്, സമൂഹം വിദ്യാഭ്യാസം വഴി ഉയരേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചു.
ജി. എസ്സ്. എസ്സ് കുടുംബാങ്ങളും കുട്ടികളും വിവിധ സാമൂഹിക സാംസകാരിക മേഖലയിലെ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ ജി. എസ്. എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം ഉദ്ധരിച്ച് ജി.എസ്സ്.എസ്സ്ന്റെ ദൗത്യം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും സൊസൈറ്റി, വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു സംസാരിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ് കുടുംബാംഗവുമായ മിഥുൻ മോഹൻ, ജി.എസ്സ്.എസ്സ് വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ വിദ്യാഭ്യാസം സംബന്ധിച്ച ദർശനങ്ങൾ പങ്കുവെച്ച് പുരസ്കാര ജേതാക്കൾക്ക് ആശംസകൾ നേർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ശ്രീമതി രാജി ഉണ്ണികൃഷ്ണൻ അവതാരകയായ എജുക്കേഷൻ എക്സൈസ് അവാർഡ് ദാന ചടങ്ങ് സൊസൈറ്റി, വിദ്യാഭ്യാസം, സേവനം, ഐക്യം എന്നീ ഗുരുദേവന്റെ അടിസ്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വേദിയാക്കി മാറ്റി.