ബഹ്റൈനില ഹാജി കഫെ 1950 സ്ഥാപകൻ ഹാജി ഗുലാം ഹുസൈൻ നിര്യാതനായി

New Update
hajas cafe

മനാമ: ഹാജി കഫെ 1950 എന്ന നാമത്തിൽ ഓൺലൈനിൽ കോറോണ കാലത്ത് അറബ് സമൂഹത്തിലുടനീളം പ്രശസ്തമായ ബഹ്‌റൈനിലെ  റെസ്റ്റോറന്റ് ബിസിനസ്സ്മാനും ഹെറിട്ടേജ് സ്ട്രീറ്റ് ഫുഡ് റസ്റ്റോറന്റായ "ഹാജി കഫെ" യുടെ ഫൗണ്ടറും ഉടമയുമായ ഹാജി ഗുലാം ഹുസൈൻ ഖലീൽ ഇന്നലെ നിര്യാതനായി... 

Advertisment

ഖബറടക്കം ഇന്ന് വൈകീട്ട് 3:30 ന് മനാമ ഖബർ സ്ഥാനിൽ. 1950 ൽ സ്ഥാപിതമായ ഹാജി കഫെ സ്വദേശികളുടെയും വിദേശികളുടെയും സന്ദർശകരുടെയും ഇഷ്ട ഇടമാണ്.. ബാബുൽ ബഹ്‌റൈനിലെ തന്നത് പുരാതന അറബ് മാതൃകയിൽ നിലകൊള്ളുന്ന ഈ സ്ട്രീറ്റ് റെസ്റ്റോറന്റിൽ നിന്നും ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാത്തവർ ഉണ്ടാകില്ല.

മൂന്ന് നേരങ്ങളിലും തിങ്ങിനിറഞ്ഞ ഭക്ഷണപ്രിയരെ എപ്പോഴും ഭക്ഷണശാലയിൽ ഇരിപ്പിടം കിട്ടാതെ നിൽപ്പുണ്ടാവും വിവിധ ജിസിസി രാജ്യങ്ങളിൽ നിന്ന് ഇവിടെ ഭക്ഷണം കഴിക്കാൻ മാത്രം വരുന്നവരുണ്ട് അത്രമാത്രം പ്രശസ്തമാണ്.

ബഹ്‌റൈനിൽ എത്തിയകാലം മുതൽ പ്രായധിക്യം മൂലം അദ്ദേഹം കുറച്ച് കാലമായി ഭക്ഷണശാലയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.  ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം കാണിച്ചിരുന്ന വ്യക്തിയായിരുന്നു ഹാജി.

അർഹതപ്പെട്ട സ്വദേശി വിദേശികൾക്ക് ഭക്ഷണങ്ങൾക്ക് ഡിസ്‌കൗണ്ട് തന്നിരുന്നതും  ഏറെ മഹത്തരമായി നിർവഹിച്ചിരുന്ന മഹത് വ്യക്തി കൂടിയായിരുന്നു

Advertisment