ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ കേരളീയം 2025 ആഘോഷിച്ചു

New Update
8e7c98b7-8e54-44d9-89dd-3fc614f330b3

ബഹ്‌റൈൻ : വെള്ളിയാഴ്ച  ഹാർട്ടിനെ  സംബന്ധിച്ച് ഒരു നാഴികക്കല്ല് തന്നെ ആയിരുന്നു. ഈ പ്രവാസത്തിലും പിറന്ന നാടിന്റെ ഓർമ്മകളുമായി കേരളീയം 2025 എന്നതിമനോഹരമായ ഒരു പ്രോഗ്രാം ചെയ്യുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഭാരവാഹികൾ. നീണ്ടുനിന്ന ഒരു മാസത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം ശിശുദിനവും കൂടി ഒന്നിച്ച് ആഘോഷിക്കുവാൻ ടീം അംഗങ്ങൾ തീരുമാനിച്ചു. അങ്ങിനെ അതിഗംഭീരമായി ആണ്ടലൂസ് ഗാർഡനിൽ രാവിലെ 9 മണിമുതൽ കുട്ടികളും മുതിർന്നവരും ചേർന്ന് കേരളീയം 2025 ഒരുത്സവം ആക്കി മാറ്റി.

Advertisment

ചടങ്ങിൽ കുട്ടികളോടൊപ്പം പാട്ടും കളികളുമായി അതിഥി ശ്രീ.ഹരീഷ് പഞ്ചമിയും ചേർന്നപ്പോൾ പ്രോഗ്രാം കൂടുതൽ ഭംഗിയായി. ഹാർട്ടിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രുചികരമായ പ്രഭാത ഭക്ഷണം നൽകി.  പതിനാലുജില്ലകളെ പ്രതിനിധീകരിച്ച് ഒരോ ഗ്രൂപ്പുകളായി  വന്ന് ജില്ലയെ പരിചയപ്പെടുത്തി സംസാരിച്ചത് വേറിട്ട ഒരനുഭവം ആയി.

കേരളത്തിന്റെ സംസ്‍കാരവും പൈതൃകവും ഉൾക്കൊള്ളുന്ന ഒരു ക്വിസ് പ്രോഗ്രാമും പരിപാടിയിൽ ഉൾക്കൊള്ളിച്ചിരുന്നു.  കേരളീയം 2025 കുട്ടികളെ പോലെതന്നെ മുതിർന്നവർക്കും ഗൃഹാതുരത ഉണർത്തിയ ഒരു പ്രോഗ്രാം ആയിരുന്നു എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. 

36d6c7ca-5b1b-47c9-8b97-0c0f4d294594

ഡിസംബർ 12 ന് നടക്കുന്ന ഹാർട്ട്  ഫെസ്റ്റ്  25 നുള്ള തയ്യാറെടുപ്പിൽ ആണ് ഗ്രൂപ്പ്‌ അംഗങ്ങൾ. ഈ തിരക്കിനിടയിലും ഇത്രയും മനോഹരമായി കേരളത്തനിമയാർന്ന ഒരു  പരിപാടി  സംഘടി പ്പിക്കുവാൻ കഴിഞ്ഞതിൽ അംഗങ്ങൾ ഏവരും നിറഞ്ഞ സന്തോഷത്തിൽ ആണെന്ന് പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

Advertisment