ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി

New Update
818ed83e-c484-458f-92a3-5b0baea36ddd

മനാമ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക പ്രൗഡഗംഭീര സ്വീകരണം നൽകി. 

Advertisment

സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി H. E Mr. വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. H. E. ബിഷപ്പ് ആൽദോ ബറാഡി (അപ്പോസ്ത്തോലിക് വികാർ, നോർത്തേൺ അറേബ്യ), ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. ബിനു മണ്ണിൽ, ബഹ്‌റിനിലെ വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠർ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടവേലിൽ സ്വാഗതം ആശംസിച്ച അനുമോദന സമ്മേളനത്തിൽ ഇടവകയുടെ സെക്രട്ടറി ശ്രീ. മനോഷ് കോര കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.

തുടർന്ന്
ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യർ, ഐഡിയ സ്റ്റാർ സിംഗർ ജേതാവ് അരവിന്ദ്, ഗായകൻ ജോയ് സൈമൺ, അരാഫാത് തുടങ്ങിയവർ നയിച്ച സിംഫോണിയ - 2025 ഗാനസന്ധ്യയും ഗൾഫ് എയർ ക്ലബ് സൽമാബാദിൽ അരങ്ങേറി.

Advertisment