മനാമ: കോഴിക്കോട് യുഡിഎഫ് - ആർ എം പി ഐ യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഫെബ്രുവരി 22 നടത്തുന്ന ഹൃദ്യം-2025 മുന്നോടിയായി സ്വാഗതസംഘം ചേർന്നു.
കെ എം സി സി ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു, യൂ ഡി എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ ഉത്ഘാടനം ചെയ്തു. കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, യൂ ഡി എഫ് നേതാക്കളായ കെ പി മുസ്തഫ, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, ഫൈസൽ കോട്ടപ്പള്ളി, അസ്ലം വടകര, മിനി റോയ്, എ പി ഫൈസൽ, ഫൈസൽ കണ്ടിതാഴം, പ്രദീപ് മേപ്പയൂർ, ഗിരീഷ് കാളിയത്ത്, സൈദ് എം എസ്, ബിജൂബാൽ സി കെ നിസാർ കുന്നംകുളത്തിൽ, അശ്വതി മിഥുൻ, രജിത്ത് മാഹി, എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
ഹൃദ്യം -2025 ചെയർമാൻ കെ സി ഷമീം, കൺവീനർ പികെ ഇഷാക് എന്നിവർ നേതൃത്വം നൽകി യോഗത്തിന് സജിത്ത് വെള്ളികുളങ്ങര നന്ദി പ്രകാശിപ്പിച്ചു.