മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറൈറ്റ് ഓഫ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ നൽകുന്ന ഇഫ്ത്താർ കിറ്റ് കാപിറ്റൽ ഗവർണറൈറ്റ് ഡയരക്ടർ യൂസഫ് ലോറിയിൽ നിന്ന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് ഏറ്റുവാങ്ങി.
/sathyam/media/media_files/gGRDBXXACnv02iQFovqf.jpg)
ക്യാപിറ്റൽ ഗവർണറൈറ്റിൽ നിന്ന് സ്വീകരിച്ച ഇഫ്ത്താർ കിറ്റ് സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി.കെ കുഞ്ഞഹമദ് ഹാജിയുടെ നേതൃത്വത്തിൽ എസ് കെ എസ് എസ് എഫ് ഇഫ്ത്താർ ടെൻ്റ് വഴി യാത്രക്കാർക്ക് വിതരണം ചെയ്തു.
/sathyam/media/media_files/Jgl82DLF2WFgkdphbVf3.jpg)