ബഹ്റൈനിൽ ജീവകാരുണ്യ സംഘടനയായ മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമത്തിൽ യാത്രയപ്പ് നൽകി

New Update
medihelp  Bahrain bid farewell

മനാമ: കഴിഞ്ഞ അഞ്ചു വർഷത്തിലതികമായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് മെഡ് ഹെൽപ് ബഹ്‌റൈൻ നിർദ്ധനരായ രോഗികൾക്ക് മരുന്നുകളും മറ്റു ആരോഗ്യപരമായ കാരണങ്ങളാൽ പ്രയാസപ്പെടുന്നവർക്കുള്ള ഉപകരണങ്ങളും നൽകിക്കൊണ്ട് കാരുണ്യപരമായ പ്രവർത്തനം നടത്തിവരുന്നു.

Advertisment

രോഗികൾക്കൊരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്.

medihelp  Bahrain  logo

ബഹ്‌റൈനിൽ അറിയപ്പെടുന്ന ഡോക്ടർമാർ, ഫാർമ്മസിസ്റ്റുകൾ ഉൾപ്പെടെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ കൂട്ടായ്മയിൽ അംഗമായിട്ടുണ്ട്.

കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗവും കഴിഞ്ഞ 41 വർഷമായി ബഹ്‌റൈൻ പ്രവാസിയും മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന അബ്ദുൽ ഖാദർ മൂന്നുപ്പീടികക്ക് യാത്രയയപ്പും നൽകി.

പ്രസിഡന്റ്‌  ഹാരിസ് പഴയങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗം മെഡ് ഹെൽപ് ബഹ്‌റൈൻ മുഖ്യ രക്ഷധികാരി ഷൌക്കത്ത് കാൻചി ഉത്ഘാടനം ചെയ്തു. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചിഫ് കോർഡിനേറ്റർ നാസർ മഞ്ചേരി, ട്രഷർ ജ്യോതിഷ് പണിക്കർ, ഡോ, യാസ്സർ, അഷ്‌റഫ്‌ കാട്ടിൽ പീടിക, വിനു ക്രിസ്റ്റി, ഫൈസൽ കണ്ടിത്താഴ, മണിക്കുട്ടൻ, ജെ പി കെ, മിനി മാത്വു, ശ്രീജ ശ്രീധരൻ, റെഫീഖ് നാദാപുരം എന്നിവർ സംസാരിച്ചു.

medihelp  Bahrain bid farewell12

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മെഡ് ഹെൽപ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഖാദറിനുള്ള മെമെന്റോ സംഗമത്തിൽ വെച്ച് കൈമാറി,അബ്ദുൽ ഖാദർ മൂന്നുപീടിക മറുപടി പ്രസംഗം നടത്തി. മെഡ് ഹെൽപ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഗഫൂർ കയ്പമംഗലം സ്വാഗതവും കോർഡിനേറ്റർ അൻവർ ശൂരനാട് നന്ദിയും പറഞ്ഞു.