കായംകുളം പ്രവാസി കൂട്ടായ്‌മ നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി

New Update
406b7ba0-2774-4e1e-abd5-7779012920a8

മനാമ: കായംകുളം പ്രവാസി കൂട്ടായ്‌മ ഇന്ത്യയുടെ  79)0 സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി..ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന മൂന്നാമത്തെ സൗജന്യ മെഡിക്കൽ ക്യാമ്പാണിത്.

Advertisment

മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ 350 ഓളം പേർ പങ്കെടുക്കുകയും മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ട‌ർ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്‌തു. ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ നടന്നക്യാമ്പിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. 

ദേ പുട്ട് റസ്റ്റോറൻറ് ബഹ്റൈൻ, ആംസ്റ്റർ കൺസൾട്ടൻസി ഗ്രൂപ്പ് എംഡി പാർവതിമായ കേക്ക് മുറിച്ചു കൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനകർമ്മം  നിർവഹിച്ചു. ബഹ്റൈനിലെ  മാധ്യമപ്രവർത്തകനും ഫോർ പി എമ്മിന്റെ ചീഫ് എഡിറ്ററുമായ പ്രദീപ് പുറവങ്കര  സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. 

4d1befef-657a-432a-9196-5e8f2e5b839f

അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ വൈസ് പ്രസിഡൻറ് ആസിഫ് മുഹമ്മദ് ന് കെപികെബി  മെമെന്റോ കൈമാറി.മാധ്യമ പ്രവർത്തകൻ ഇ.വി രാജീവൻ, ആംസ്റ്റർ കൺസൾട്ടൻസി ഗ്രൂപ്പ്  ജനറൽ മാനേജർ അജു ജോർജ്, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ ബ്രാഞ്ച് ഹെഡ് ജേക്കബ് സിറിയക്, ട്രഷറർ തോമസ് ഫിലിപ്പ്, മെഡിക്കൽ ക്യാമ്പ് കൺവീനർ അനൂപ് ശ്രീരാഗ്,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

സാമൂഹിക പ്രവർത്തകരായ കെ ടി സലിം, സെയ്‌ദ്‌ ലൈറ്റ്ഓഫ്കൈൻഡ്നസ്, ഡോക്ടർ ശ്രീദേവി, ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, അബ്ദുൾ മൻഷീർ, അബ്ദുൾ ജവാദ് പാഷ, റോബിൻ രാജ്, വിനോദ്  ആറ്റിങ്ങൽ,സ്റ്റാൻലി തോമസ്,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപർണ്ണ എന്നിവർ സംസാരിച്ചു, 

bfea02ae-a912-4b18-b31f-1fee7e0ead0f

ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡുകളും നൽകി.എക്സിക്യൂട്ടിവ് അംഗങ്ങളായ  അരുൺ ആർ പിള്ള,അഷ്കർ,ശ്യാം കൃഷ്ണൻ,ഷൈജുമോൻ, അരവിന്ദ്,രാജേഷ് കുമാർ, ഗിരീഷ്,ശംഭുസദാനന്ദൻ,റിജോയ്, ഹരികുമാർ,ശരണ്യ അരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രാജേഷ് പെരുങ്കുഴി  അവതാരകനായ പരിപാടിയിൽ  കൺവീനർ അനസ് റഹിം നന്ദി പറഞ്ഞു

Advertisment