ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ബഹ്‌റൈൻ്റെ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ 'തർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025' ന് തുടക്കമായി . ജൂൺ 15 മുതൽ ആരംഭിക്കുന്ന മൂന്ന് മാസത്തെ പരിപാടിയാണ്
സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, ഐസിആർഎഫ് ബഹ്‌റൈൻ വിവിധ ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു.
ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഇതിൻ്റെ ഭാഗമായി ജൂൺ 21 ശനിയാഴ്ച സല്ലാക്കിലെ സെബാർകോ വർക്ക്‌സൈറ്റിൽ നടന്ന ആദ്യ പരിപാടിയിൽ ഏകദേശം 500 ഓളം തൊഴിലാളികൾ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/06/24/f180dc58-05e6-4601-a63d-881b6d875ef3-2025-06-24-18-58-30.jpg)
ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആഭ്യന്തരമന്ത്രാലയത്തിലെ ക്യാപ്റ്റൻ നൂറ ഫുവാദ് അൽ തമീമി, നെദൽ അബ്ദുള്ള അലലവായ്, മുഹമ്മദ് എ റസൂൽ അൽ സബാഹ്, ഹുസൈൻ ഇസ്മായീൽ അവാദ്, അബ്ദുൾറസൂൽ ഇബ്രാഹിം അൽ ജനുസ്സാനി, തൊഴിൽ മന്ത്രാലയത്തിൽ നിന്ന് - ഹസൻ അൽ അറാദി - ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി, എൽഎംആ എ യിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ ഹുസൈൻ അൽ ഹുസൈനി, സെബാർകോ കമ്പനിയിലെ ധനകാര്യ ഡയറക്ടർ ഫഹദ് അൽ ബിനാലി, ജോസ് പീഡിയക്കൽ, എന്നിവർ പങ്കെടുത്തു.
തൊഴിലാളികളുടെ ക്ഷേമത്തിനായി ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ നടത്തി വരുന്ന ശ്രമങ്ങളെ ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ് അഭിനന്ദിച്ചു, വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ചടങ്ങിൽ അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.
ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 കോർഡിനേറ്റർ ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ് തോമസ്, പ്രകാശ് മോഹൻ, പങ്കജ് നല്ലൂർ, സുരേഷ് ബാബു, ഉദയ് ഷാൻഭാഗ്, മുരളീകൃഷ്ണൻ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, സുനിൽ കുമാർ, സാന്ദ്ര പന്ന, അൽതിയ ഡിസൂസ, രുചി ശർമ്മ, ശിവകുമാർ, ജോൺ ഫിലിപ്പ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.