/sathyam/media/media_files/2025/10/30/indian-digital-pasport-2025-10-30-13-47-31.jpg)
ബഹ്‌റൈൻ : ഇന്ത്യ സമ്പൂർണമായി ഇപ്പോൾ ഇ–പാസ്പോർട്ട് യുഗത്തിലെത്തിയിരിക്കുകയാണ്. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയകഴിഞ്ഞു . മുൻപ് ഇ​ന്ത്യ​ക്ക​ക​ത്തും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ലും മാ​ത്ര​മാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ഭ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക​യി​ട​ങ്ങ​ളി​ലും എം​ബ​സി മു​ഖേ​നെ പാ​സ്പോ​ർ​ട്ട് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഇതാ അ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലും ഡി​ജി​റ്റ​ൽ പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​രിക്കുകയാണ്.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പാസ്പോർട്ടിന്റെ കവർപേജിൽതന്നെ സ്വർണനിറത്തിൽ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികളും മറ്റും എളുപ്പമുള്ളതാക്കാൻ ഇ–പാസ്പോർട്ട് സഹായിക്കും.
ഈ ​പാ​സ്പോ​ർ​ട്ട് ഇപ്പോൾ 59 ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​ണ്. 29 ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ​യും 35 ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ വി​സ​യി​ല്ലാ​തെ​യും ആ ​പാ​സ്പോ​ർ​ട്ട് മു​ഖേ​നെ പ്ര​വേ​ശി​ക്കാ​നാ​കും. നി​ല​വി​ലു​ള്ള പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​വ​ർ​ക്കും ഇ​നി മു​ത​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടാ​ണ് ല​ഭി​ക്കു​ക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us