/sathyam/media/media_files/2025/10/14/baharin-indian-school-2025-10-14-14-57-03.jpg)
ബഹ്റൈൻ: ഇന്ത്യൻ സമൂഹത്തിന്റെ അഭിമാന മുദ്രയാണ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ. എല്ലാവരാലും അറിയപ്പെടുന്നത് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ. ഇന്ത്യക്കാരുടെ മക്കൾ മാത്രമല്ല ഇന്ത്യൻ സ്കൂളിൻറെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. മികച്ച വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഈ ഒറ്റക്കാരണത്താൽ ജിസിസി രാഷ്ട്രങ്ങളിലെ പോലെ തന്നെ ഏഷ്യൻ രാജ്യങ്ങളിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കൻ ഐക്യനാടുകളുടെയും രക്ഷിതാക്കളുടെ കുട്ടികൾ പഠനം നടത്തി വരുന്നു.
യാതൊരു കാരണവശാലും ജീവനക്കാരുടെ ശമ്പളം ഒരു ദിവസം പോലും വൈകരുത്. വൈകി നൽകിയാൽ പ്ലാറ്റിനം ജൂബിലിയുടെ ശോഭയ്ക്ക് മങ്ങൽ ഏൽക്കും.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചാരിറ്റി ഡിന്നറിന് ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതനുസരിച്ച് ടേബിൾ ബുക്കിങ്ങിന് സഹകരിച്ചിട്ടുണ്ട്.
2010ൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി പൊതുസമൂഹത്തിന്റെ സഹായസഹകരണങ്ങൾ കൊണ്ട് ഡയമണ്ട് ജൂബിലി ബിൽഡിംഗ് നിർമ്മിക്കപ്പെട്ടു .ഇവിടെ അധ്യാപകരുടെ നിസ്തുല്യമായ സഹകരണം ഉണ്ടായിരുന്നു. സ്കൂളിൻറെ സാമ്പത്തിക സ്ഥിതി ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽ സ്കൂളിന് ഒരു ബാധ്യതയും ഇല്ലാതെയാണ് പണി പൂർത്തീകരിച്ചത് ഏകദേശം 400ൽ പരം കുട്ടികൾ അവിടെ അധികമായി പഠിക്കുവാനുള്ള സാഹചര്യം ഒരുക്കി.
കുറച്ച് രക്ഷിതാക്കൾ യഥാസമയം ഫീസ് അടയ്ക്കുന്നില്ല എന്നുള്ള വാദമുഖം അവസാനിപ്പിക്കണം. വളരെ കർക്കശമായി രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ തന്നെ അവരുടെ കുട്ടികളുടെ പ്രമോഷനും അതുപോലെതന്നെ അർദ്ധ വാർഷിക പരീക്ഷയുടെ ഫലം പോലും കുട്ടികൾക്ക് നൽകാതെ കൃത്യമായി ഫീസ് വാങ്ങിച്ചതിനുശേഷം മാത്രമാണ് പ്രമോഷൻ നൽകുന്നതും അതുപോലെതന്നെ പ്രോഗ്രസ് റിപ്പോർട്ട് കൊടുക്കുന്നതും.
എന്തിനേറെ പറയുന്നു രക്ഷിതാക്കളുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കേണ്ട അവകാശം പോലും ഇതിൻറെ പേരിൽ നിഷേധിക്കപ്പെടുന്നുണ്ട്
യഥാർത്ഥത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ത്യൻ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കൂടെ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഏതെങ്കിലും തരത്തിൽ അധിക ബാധ്യത വരുത്തി വെച്ചിട്ടുണ്ടെങ്കിൽ സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നു.
ഇപ്പോഴത്തെ ഭരണസമിതിയെ അനുകൂലിക്കുന്നവർ മാത്രമല്ല ഈ സ്കൂളിൻറെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും കാരണ ഭൂതർ. 12000 ത്തോളം കുട്ടികൾ പഠിക്കുവാൻ സൗകര്യമൊരുക്കിയതിൽ ഇപ്പോഴത്തെ ഭരണസമിതിക്ക് പ്രത്യേക അവകാശവാദം ഉന്നയിക്കുവാൻ സാധ്യമല്ല.ഭരണം നടത്തുന്നു എന്നത് ഒഴിച്ചാൽ. എന്നാൽ കഴിഞ്ഞ 75 വർഷമായി നിലനിൽക്കുന്ന ഈ സ്കൂളിൻറെ സ്ഥാപനം മുതൽ ഇന്നുവരെയും സജീവമായി പ്രവർത്തിച്ചവരെ കാഴ്ചക്കാരായി നിർത്തിയിരിക്കുന്നു എന്ന സത്യം മറന്നുപോകരുത്.
ആഘോഷവേളയിൽ പൊതുസമൂഹ മധ്യേ ഒരു കസേര നൽകി ഇരുത്തിയാൽ സ്കൂളിൻറെ പുരോഗമന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബലമേകില്ല. അവരെയും ആലോചനകളിലും ഫണ്ട് സമാഹരണത്തിലും പങ്കാളികളാക്കി കൊണ്ടുള്ള കർമ്മപരിപാടികൾ ആണ് നടത്തേണ്ടത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട്ട് ബോർഡ് പദ്ധതി അഭിനന്ദനാർഹമാണ്.
2014ൽ തുടക്കം കുറിച്ചതാണ്. എന്നാൽ 2015 മുതൽ ഏകദേശം ഉപേക്ഷിച്ച പദ്ധതിയാണ്. കഴിഞ്ഞ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിൽ രക്ഷിതാക്കൾക്ക് നമ്മൾ നൽകിയ വാഗ്ദാനം നിറവേറ്റിയതിൽ സന്തോഷമുണ്ട്.
മുതിർന്ന ക്ലാസുകൾ മുതൽ താഴേക്ക് ഘട്ടംഘട്ടമായി നടത്തിയിരുന്നുവെങ്കിൽ മറ്റൊരു വലിയ സാമ്പത്തിക ബുദ്ധിമുട്ട് വന്നുചേരുകയില്ലായിരുന്നു എന്നുവേണം കരുതാൻ. ഈ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ കമ്പനികളെയും അഭിനന്ദിക്കുന്നതോടൊപ്പം ഒരു അഭ്യർത്ഥന കൂടി ഉണ്ട്. റിഫാ ക്യാമ്പസിന്റെ തിരിച്ചടവ് വഴിമാറ്റി മുടക്കം വരുത്തിയത് പോലെ സംഭവിക്കാതിരിക്കുവാനുള്ള എല്ലാ മുൻകരുതലുകളും ബന്ധപ്പെട്ടവരും ബന്ധിപ്പിക്കപ്പെട്ടവരും സ്വീകരിക്കേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us