ബഹ്റൈനിൽ സാംസയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bahaRIN YF7I6D

മനാമ: സാംസയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷണൽ നേഴ്സ് ഡേ  ആഘോഷിച്ചു. കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഇന്നലെ നടന്ന ചടങ്ങ് കിംസ് ഹോസ്പിറ്റലിന്റെ ഉമ്മൽ ഹാസത്തിലുള്ള ഓഡിറ്റോറിയത്തിൽ പ്രൌഡ ഗംഭീര മായ ചടങ്ങൊടുകൂടിയാണ് ആഘോഷിച്ചത്.       

Advertisment

ചീഫ് ഗസ്റ്റ് ആയി ഹെൽത്ത്‌ മിനിസ്റ്ററിനെ പ്രതിനിധീകരിച്ചു ഡോക്ടർ മുഹമ്മദ് അബ്ദുൽ മജീദ് അൽ അവാദി, ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത്‌ പങ്കെടുത്തു.     ആരോഗ്യ - സാംസ്‌കാരിക രംഗത്തെ പ്രഗല്പർ സന്നിഹിതരായ ചടങ്ങിൽ ഡോക്ടർ ഹാസെം അൽ ആലി -ചീഫ് ഓഫ് മെഡിക്കൽ സർവീസസ്, ഗവണ്മെന്റ് ഹോസ്പിറ്റലസ്, ഡോക്ടർ അബ്ദുൽ റഹ് മാൻ ഫഖ്‌റൂ- പ്രസിഡന്റ്‌ - ബഹ്‌റൈൻ കാൻസർ സൊസൈറ്റി, മിസ് ലൂസിയ റമ്മിരെസ്- അറ്റാഷേ എംബസി ഓഫ് ഫിലിപ്പൈൻസ്, ഡോക്ടർ ശരീഫ് സെഹാദുല്ല -CEO കിംസ്ഹെൽത്ത് ഹോസ്പിറ്റൽ & റോയൽ ഹോസ്പിറ്റൽ, ഡോക്ടർ പിവി ചെറിയാൻ - പ്രസിഡന്റ്‌ കാൻസർ കെയർ ഗ്രൂപ്പ്‌, ഡോക്ടർ ബാബുരാമചന്ദ്രൻ, ഡോക്ടർ കൃതിക- കിംസ് ഹോസ്പിറ്റൽ  തുടങ്ങിയവർ  ഗസ്റ്റ് ഓഫ് ഓണർ  പദവി അലങ്കരിച്ചു. 


സാംസ ജനറൽ സെക്രട്ടറി അനിൽ കുമാർ എ വി സ്വാഗതം  ആശംസിച്ച ചടങ്ങിൽ സാംസ പ്രസിഡന്റ്‌ ബാബു മാഹി ആധ്യക്ഷത വഹിച്ചു.  സി സി  ജി പ്രസിഡന്റ്‌ ഡോക്ടർ പി വി ചെറിയാൻ  സദസ്സിനെ അഭിസംബോധനചെയ്തു സംസാരിച്ചു.

 

bahaRIN YF7I6D GFJ

ശേഷം ചീഫ് ഗസ്റ്റ് ഡോക്ടർ മുഹമ്മദ്‌ അബ്ദുൽ മജീദ് അൽ അവാദി, ഡോക്ടർ അബ്ദുൽ റഹ്‌മാൻ ഫഖ്‌റൂ,പ്രോഗ്രാം കൺവീനർ മുരളി കൃഷ്ണൻ എന്നിവർ നേഴ്സ് ഡേ ക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ പ്രവർത്തന മികവിലൂടെ സ്വന്തമായ ഒരിടം സാംസ ഈ പവിഴ ദ്വീപിൽ ഒ രിക്കിയിട്ടുണ്ടെന്നും കല സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ ചെയ്ത സംഭാവനകൾ മികവുറ്റത്തെന്നും വിശിഷ്ട വ്യക്തികൾ അനുസ്മരിച്ചു.

 ലേഡീസ് വിംഗ് പ്രസിഡന്റ്‌ അമ്പിളി സതീഷ് നന്ദി അറിയിച്ചു സംസാരിച്ചു.
ശേഷം ബഹ്‌റൈനിൽ 25 വർഷം പൂർത്തിയാക്കിയ ഗവണ്മെന്റ് /പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ദീർഘ പരിചയ സാമ്പത്തുള്ള 27 നഴ്സു മാരെ ആദരിച്ചു. ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തിതങ്ങൾ അവർക്കു മെമോന്റോയും സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.


തുടർന്ന് സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വ ത്തിൽസാംസ യുടെ 40 ഓളം മെമ്പർമാർ കാൻസർ രോഗികൾക്കുവേണ്ടി ഹെയർ ഡൊണേഷൻ ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ്‌ ഡോക്ടർ അബ്ദുൽ റഹ്‌മാൻ ഫഖ്‌റൂ, ഡോക്ടർ പി വി ചെറിയാൻ-പ്രസിഡന്റ്‌ സിസിജി,ജനറൽ സെക്രട്ടറി കെ ടി സലിം,ഡോക്ടർ ഇക്ബാൽ,ഡോക്ടർ അബ്ദുൽ സഹീർ, ദുആ അൽ ഖുർ ബി സി എസ്   എന്നിവർ  കേശദാനം ചെയ്തവർക്കു മെമോന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.


സാംസ ട്രഷറർ റിയാസ് കല്ലമ്പലം,ജോയിന്റ് സെക്രട്ടറി സിതാര മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, വത്സരാജ് കുയിമ്പിൽ,സോവിൻ, മനോജ്‌ അനുജൻ,സുനിൽ നീലഞ്ചേരി, വിനീത് മാഹി, സുധി ചിറക്കൽ, തൻസിർ,സതീഷ് പൂമനക്കൽ,ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്. സെക്രട്ടറി അപർണ രാജ്‌കുമാർ, നിർമല ജേക്കബ്, ഇന്ഷാ റിയാസ്,  മുവീന ബൈജു, രശ്മി അമൽ,അജിമോൾ സോവിൻ മറ്റു സാംസ അംഗങ്ങൾ  എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

പ്രവര്‍ത്തനങ്ങള്‍ക്കും നയങ്ങള്‍ക്കും പൊതുരൂപം നല്‍കുന്ന റീബ്രാന്‍ഡിംഗുമായി വ്യവസായ വകുപ്പ് നൂതന വ്യവസായങ്ങളുടെ കേന്ദ്രമായി മാറുന്ന കേരളത്തിന്,  പുതിയ മുഖം നല്‍കാന്‍ റീബ്രാന്‍ഡിംഗിലൂടെ സാധിക്കും: മന്ത്രി പി.രാജീവ്

Advertisment