New Update
/sathyam/media/media_files/2025/09/04/samastha-2025-09-04-14-10-44.jpg)
മനാമ : "സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്‌ദം" എന്ന പ്രമേയത്തിൽ സമസ്‌ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി ഒന്നര മാസത്തോളം നീണ്ട് നിൽക്കുന്ന മീലാദ് കാമ്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Advertisment
കാമ്പയിനിന്റെ ഭാഗമായി റബീഉൽ അവ്വൽ ഒന്നാം രാവു മുതൽ പന്ത്രണ്ടാം രാവു വരെ എല്ലാ ദിവസവും നടന്നു വരുന്ന മൗലീദ് സദസ്സിന്റെ സമാപനം "മൗലിദുന്നബി സംഗമം" 2025 സെപ്റ്റമ്പർ 03 (റബീഉൽ അവ്വൽ 12-ാം രാവ്) ബുധനാഴ്ച രാത്രി 8.45 മുതൽ മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയാണ്. ബഹുമാനപ്പെട്ട സമസ്‌ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ മജ്ലിസിൽ നസ്വീഹത്തിനും ദുആക്കും നേതൃത്വം നൽകും
ഹൃദയത്തിൽ വസന്തം തീർത്ത മുത്ത് നബി യുടെ മദ്ഹ് പാടുന്ന മൗലീദ് സദസ്സിലേക്ക് താങ്കളെ സ്നേഹാദരം ക്ഷണിക്കുന്നു