ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷ സ്‌മൃതി സംഗമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷ സ്‌മൃതി സംഗമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു

New Update
iycc mrq

മുഹറഖ്: ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷ സ്‌മൃതി സംഗമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു.

Advertisment

മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. മഹാത്മ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു.

 " സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന" സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു കൊണ്ടുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കൺവൻഷൻ - ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന, മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ നടത്താൻ സാധിച്ചത് വളരെ അഭിമാനമുള്ള കാര്യമാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു.

ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ്‌ ലത്തീഫ് കോളിക്കൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.

ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്‌ അനസ് റഹീം, മുൻ ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി,ദേശീയ ജോ. സെക്രട്ടറി രതീഷ് രവി, കെ എം സി സി മുഹറഖ് സെക്രട്ടറി ഷഫീക് എന്നിവർ ആശംസകൾ നേർന്നു.

ഏരിയ സെക്രട്ടറി നൂർ മുഹമ്മദ്‌ സ്വാഗതവും ഗംഗൻ മലയിൽ നന്ദിയും പറഞ്ഞു. ശിഹാബ് കറുകപുത്തൂർ, റിയാസ്, മാത്യു കൊല്ലം, ജോജു, അൻഷാദ് റഹിം എന്നിവർ നേതൃത്വം നൽകി.

Advertisment