Advertisment

ഐ വൈ സി സി വാർഷിക പുനഃസംഘടന, ഏരിയ സമ്മേളനങ്ങൾ മെയ്‌ 17 മുതൽ

ഐ വൈ സി സി ബഹ്‌റൈന്റെ ഏരിയ തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഈ വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. ഐ വൈ സിസി ക്ക് ബഹ്‌റൈനിൽ ഒൻപത് ഏരിയകളാണ് ഉള്ളത്

author-image
ബഷീര്‍ അമ്പലായി
Updated On
New Update
iycc bahrain1

മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ ഏരിയ തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഈ വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. ഐ വൈ സിസി ക്ക് ബഹ്‌റൈനിൽ ഒൻപത് ഏരിയകളാണ് ഉള്ളത്. കൺവൻഷൻ നടക്കുന്ന കാലയളവിൽ  അംഗത്വമെടുക്കുവാനുള്ള ക്രമീകരണവുമുണ്ട്. വർഷം തോറും കൺവൻഷനുകൾ നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് കഴിഞ്ഞ 11 വർഷമായി സംഘടന പിന്തുടരുന്നത്. ഏരിയയിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന് സംഘടനയുടെ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കും.

സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ആപ്ത വാക്യം മുൻ നിർത്തിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ. നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ മുഖ്യ വരണാധികാരികളും, മുൻ ദേശീയ പ്രസിഡന്റ്റുമാർ സഹവരണാധിക്കാരികളുമായിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് ഏരിയ കൺവൻഷനും തിരഞ്ഞെടുപ്പും നിയന്ത്രിക്കുക എന്ന് പ്രസിഡന്റ് ഫാസിൽ വാട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫാസിൽ വട്ടോളി : 3809 9150, അലൻ ഐസക് : 3305 9692, നിതീഷ് ചന്ദ്രൻ :6698 8833

Advertisment