യു.ഡി.എഫ്. വിജയം സി.പി.എം - സംഘപരിവാർ കൂട്ടുകെട്ടിനും ഭരണത്തിലെ കെടുകാര്യസ്ഥതക്കും കനത്ത തിരിച്ചടി - ഐ.വൈ.സി.സി ബഹ്‌റൈൻ

New Update
iycc baharin

മനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോർപ്പറേഷനുകളിലുൾപ്പെടെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയം സി.പി.എം - സംഘപരിവാർ കൂട്ടുകെട്ടിനും സംസ്ഥാന, കേന്ദ്ര ഭരണത്തോടുള്ള ജനങ്ങളുടെ രോഷത്തിനുമുള്ള തിരിച്ചടിയാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Advertisment

വിവിധ വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, പ്രത്യേകിച്ച് ശബരിമല സ്വർണ്ണക്കൊള്ള പോലുള്ള വിഷയങ്ങളിലെ കളവുകൾ എന്നിവ ഉൾപ്പെടെ ജനം വിലയിരുത്തി. നല്ല നാളെക്കായി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ജനങ്ങൾ  നൽകിയ വിജയം വളരെ അഭിമാനകരമാണ്. 

കെ.എസ്. ശബരിനാഥ്, റിജിൽ മാക്കുറ്റി, വൈഷ്ണ സുരേഷ് എന്നിവരുൾപ്പെടെ സംഘപരിവാർ - സി.പി.എം കൂട്ടുകെട്ട് തോൽപ്പിക്കാൻ ശ്രമിച്ചവർ നേടിയ വിജയം ജനങ്ങളുടെ ശക്തി ഏത് അവിശുദ്ധ കൂട്ടുകെട്ടും തകർക്കാൻ സാധിക്കുന്നതാണ് എന്ന് ഒന്ന് കൂടെ തെളിയിക്കപ്പെട്ടു.
ജനങ്ങളുടെ ഈ വിധി, സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ്. സി.പി.എം. പലയിടങ്ങളിലും സംഘപരിവാർ ശക്തികളുമായി വോട്ട് കച്ചവടം നടത്തിയിട്ടും, യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം, സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വ്യക്തമാക്കുന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൽ.ഡി.എഫ്. സർക്കാരിന്റെ നിസ്സംഗതയും സംശയകരമായ നിലപാടുകളും തിരിച്ചടിയായെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മുഴുവൻ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെയും വിജയം ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ്. വിജയിച്ച എല്ലാ യു.ഡി.എഫ്. അംഗങ്ങളെയും, വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ യു.ഡി.എഫ്. പ്രവർത്തകരെയും ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന ഉൾപ്പെടെയുള്ള നിരവധി സംഘടന പ്രവർത്തകർ നാട്ടിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീമാവാൻ യാത്ര തിരിച്ചിരുന്നു. ഈ വിജയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. വൻ മുന്നേറ്റം നേടുന്നതിന് ഊർജ്ജമാകുമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ സംയുക്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Advertisment