ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

New Update
65fbf9a7-f188-4778-bd9e-53a311c7444a

മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും കോൺഗ്രസ്സ് പാർട്ടിയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണ്. 

Advertisment

ഓരോ കോൺഗ്രസുകാരൻ്റേയും ആത്മാഭിമാനത്തിൻ്റെ പ്രതീകമായ തിരുവനന്തപുരത്തെ കേരള പ്രദേശ് കോൺഗ്രസ്‌ ആസ്ഥാനം 'ഇന്ദിരാഭവൻ'  യാഥാർഥ്യമാക്കിയത് അദ്ദേഹം കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ്. 
ഐക്യമാണ് ശക്തിയെന്ന് വിളിച്ചോതിയ നേതാവ്.  മാന്യവും സൗമ്യവുമായ ആദർശ രാഷ്ട്രീയത്തിൻ്റെ മുഖം. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു.

പത്മരാജന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നു.

Advertisment