​ശ്രീനിവാസന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

New Update
actor-sreenivasan-01

മനാമ: മലയാള സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.

Advertisment


​സാധാരണക്കാരുടെ ജീവിത വിഷയങ്ങളും, പ്രശ്നങ്ങളും ലളിതമായ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സിനിമയിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണതകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. ബാക്കിവെച്ചുപോയ കഥകളും കഥാപാത്രങ്ങളും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്നതാണ്.

ആ പ്രതിഭയുടെ വിയോഗത്തിൽ ദുഃഖിതരായ സിനിമ പ്രേമികളുടെയും കുടുംബത്തിന്റെയും വിഷമത്തിൽ പങ്കുചേരുന്നതായി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു

Advertisment